മരത്തിലിടിച്ച വാഹനം കത്തി മലയാളി യുവാവ് വെന്തു മരിച്ചു

കൂടെയുണ്ടായിരുന്ന യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Story Highlights

  • കോഴിക്കോട് സ്വദേശി ശശിയുടെ മകനാണ്
  • രണ്ട് സഹോദരങ്ങളും അമ്മയും നാട്ടിലാണ്
  • കൂടെയുണ്ടായിരുന്ന യുവാവിന്‍റെ നിലഗുരുതരം
  • MH12HZ-3512 എന്ന രജിസ്ട്രേഷന്‍ നന്പറിലുള്ള ഹോണ്ട സിറ്റി കാറാണ് അപകടത്തില്‍പ്പെട്ടത്

പൂനെ മോണി കത്തിനടുത്ത് തേവൂർ പാട്ട എന്ന സ്ഥലത്ത് വെച്ച്  MH12HZ-3512 എന്ന രജിസ്ട്രേഷന്‍ നന്പറിലുള്ള ഹോണ്ട സിറ്റി കാറാണ് റോഡിനടുത്തുള്ള മരത്തിൽ  ഇടിച്ച് കത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. വാഹനം ഓടിച്ചിരുന്ന സിസില്‍ (25) കാറില്‍ തന്നെ വെന്ത് മരിച്ചു. കോഴിക്കോട് സ്വദേശി ശശിയുടെ മകനായ സിസില്‍ പൂനയിൽ കാത്റജിലായിരുന്നു താമസം. രണ്ട് സഹോദരങ്ങളും അമ്മയും നാട്ടിലാണ്.

മരണപ്പെട്ട സിസില്‍ (25)
മരണപ്പെട്ട സിസില്‍ (25)

കൂടെ ഉണ്ടായിരുന്ന റോഷൻ ഹരിഹരൻ ശിന്ദെ എന്ന യുവാവിന്‍റെ നിലഗുരുതരമായി തുടരുന്നു. പൊള്ളേറ്റ അമരാവതി സ്വദേശിയായ യുവാവ് അപകടനിലയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ആളെ തിരിച്ചറിയാനാകാതെ സസൂണ്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. വൈകീട്ട് 6.30ന് വാഹനാപകടം ഉണ്ടായി എന്നറിഞ്ഞ പൂനെയിലെ സാമൂഹിക പ്രവര്‍ത്തകനായ പി.സി.നന്പ്യാര്‍ ഉടന്‍ തന്നെ കൈരളി ചാരിറ്റബിള്‍ ചെയര്‍മാന്‍ എം.വി പരമേശ്വരന് വിവരം കൈമാറുകയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടെത്തുകയുമായിരുന്നു.

കൈരളി പ്രവര്‍ത്തകര്‍ സസൂണ്‍ മോര്‍ച്ചറിയില്‍ എല്ലാവിധ സഹായങ്ങളും നല്‍കി കൂടെ നിന്നു.

അപകടത്തില്‍പ്പെട്ട വാഹനം
അപകടത്തില്‍പ്പെട്ട വാഹനം
Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker